KOYILANDY DIARY

The Perfect News Portal

ഗവ: മാപ്പിള VHSSൽ ഡിജിറ്റൽ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരുടെ കൂട്ടായ്മ ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് നൽകുന്ന മൊബൈൽ ഫോണുകൾ  കാനത്തിൽ ജമീല എം എൽ എ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ടിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ നഗരസഭാ കൗൺസിലർമാരായ കെ.ടി.വി. റഹ്മത്ത്, വി.പി. ഇബ്രാഹിം കുട്ടി, പ്രിൻസിപ്പാൾ ഇ.കെ. ഷൈനി, ഹെഡ്മിസ്ട്രസ് ചന്ദ്രമതി ടീച്ചർ, സി.ജയരാജ്, പി.എം. സുരേഷ്  എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *