KOYILANDY DIARY

The Perfect News Portal

കോവിഡ് വാക്സിനേഷൻ: വ്യാപാരികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണം

കൊയിലാണ്ടി: കോവിഡ് വാക്സിനേഷൻ വ്യാപാരികളെ  മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ജനങ്ങളുമായി ഇടപെടുന്ന വിഭാഗം എന്നനിലയിൽ വ്യാപാരികൾക്ക്  മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി. കോവിഡ് വാക്സിനേഷൻ നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. യോഗത്തിൽ പ്രസിഡന്റ് കെ.കെ നിയാസ്, അധ്യക്ഷത വഹിച്ചു, കെ, പി. രാജേഷ്, കെ, ദിനേശൻ,  പി,കെ. ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി ചന്ദ്രൻ, പി. കെ. മനീഷ്, അജീഷ്, പി.വി. പ്രജീഷ്, പി.പി. ഉസ്മാൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *