KOYILANDY DIARY

The Perfect News Portal

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് കെ.എസ്.ടി.എ.

കൊയിലാണ്ടി: കെ.എസ്.ടി.എ സംഘടിപ്പിച്ച ഒരു കോടി രൂപയുടെ ഓക്സി മീറ്റർ ചലഞ്ചിന്റെ ഭാഗമായുള്ള കൊയിലാണ്ടി സബ് ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ നിർവഹിച്ചു. ഉപജില്ലാ കമ്മിറ്റി സമാഹരിച്ച പി.പി.ഇ കിറ്റ്, ഓക്സിമീറ്റർ, ഫോഗിംഗ് മെഷിൻ, എയർബഡ്, സാനിറ്റൈസർ, N 95 മാസ്ക് തുടങ്ങിയ സുരക്ഷ ഉപകരണങ്ങൾ കൊയിലാണ്ടി നഗരസഭയ്ക്ക് കൈമാറി. പി.കെ. ഷാജി (സബ് ജില്ലാ സെക്രട്ടറി) ഗണേഷ് കക്കഞ്ചേരി (സബ്ജില്ല പ്രസിഡണ്ട് ) എന്നിവരിൽ നിന്നും നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജില പറവക്കൊടി, കൗൺസിലർ വി. രമേശൻ, നഗരസഭ സെക്രട്ടറി സുരേഷ് കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി ആർ.എം രാജൻ, ജില്ലാ എക്സി. അംഗങ്ങളായ കെ.ശാന്ത, ഡി.കെ.ബിജു, കൊയിലാണ്ടി സൗത്ത് ബ്രാഞ്ച് സെക്രട്ടറി ഗോപിനാഥ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *