KOYILANDY DIARY

The Perfect News Portal

കോഴിക്കോട് 4 പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ 4 പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മുണ്ടിക്കൽതാഴം, ചെലവൂർ മേഖലയിലെ 25 പേർക്കാണ് രോഗലക്ഷണമുള്ളത്.

മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും ഷിഗെല്ല പടരാം. കടുത്ത പനി, വയറു വേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍. രോഗബാധിതരുമായി സമ്പർക്കത്തിലായാൽ ഒന്നു മുതൽ ഏഴു ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പ്രദേശത്തുനിന്ന് വെള്ളത്തിൻ്റെ സാമ്പിള്‍ പരിശോധനക്കയച്ചു. പ്രദേശം ആരോഗ്യ വകുപ്പ് ഉന്നത സംഘം സന്ദര്‍ശിച്ചു .

വ്യക്തിശുചിത്വം, കൈ വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക എന്നിവയാണ് പ്രതിരോധമാർഗങ്ങള്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *