KOYILANDY DIARY

The Perfect News Portal

സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ

കൊയിലാണ്ടി നഗരസഭയിലെ പുതിയ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിനെ തീരുമാനിച്ചു. ഇന്ന് ചേർന്ന സി.പി.ഐ.(എം) ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. ഇന്നലെ ചേർന്ന സിപിഐ(എം) ജില്ലാ കമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇതോടെ നഗരസഭയുടെ ആറാമത്തെ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ട് 28ന് ചുമതലയേക്കും.

നഗരസഭയിലെ പന്തലായനി പതിനാലാം വാർഡിൽ നിന്നാണ് സി.പി.എമ്മിലെ സുധ കിഴക്കേപ്പാട്ട് തെരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയിലെ 12-ാം വാർഡിൽ നിന്നാണ് സുധ ആദ്യമായി നഗരസഭ കൌൺസിലിൽ എത്തുന്നത്. 5 വർഷം നഗരസഭ കൌൺലിലിൽ ഇരുന്ന് ഏറ്റവും മിക്കച്ച പ്രവർത്തനമാണ് സുധ കിഴക്കെപ്പാട്ട് കാഴ്ചവെച്ച്. ഇതിനുള്ള അംഗീകാരമാണ് ചെയർപേഴ്സൺ സ്ഥനത്തേക്കുള്ള പാർട്ടിയുടെ പരിഗണന പട്ടികയിൽ സുധ ആദ്യം ഇടംപിടിച്ചത്.

സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും ഗേൾസ് ഹൈസ്കൂൾ ഭാഗത്തെ ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി മേഖലാ സെക്രട്ടറി കൂടിയാണ്. പന്തലായനി ശിവക്ഷേത്രം കമ്മിറ്റിയിലെ എക്സിക്യൂട്ടീവ് അംഗവുമാണ്. 2010-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്ൽ നിന്ന് 3 വോട്ടിന് വാർഡ് പിടിച്ചെടുത്തു കൊണ്ടാണ് അവർ ആദ്യം നഗരസഭ കൗൺസിലറായത്.

Advertisements

തുടർന്ന് 5 വർഷം നടത്തിയ വികസന പ്രവർത്തനം വാർഡിൻ്റെ മുഖച്ഛായ മാറ്റി പൊതുരംഗത്തെ സർവ്വ അംഗീകാരവും വാങ്ങിക്കുട്ടി. തുടർന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായും, സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവുമായി ഉയർന്നു. പാർട്ടിയുടെ നിർദ്ദേശപ്രകാരം ഇത്തവണ ജനവിധി തേടിയത് നഗരസഭയിലെ പന്തലായനി സെൻട്രലിലെ 14-ാം വാർഡിൽ നിന്നാണ്. യു.ഡി.എഫിനെയും, എൻ.ഡി.എ.യെയും പരാജയപ്പെടുത്തി വൻ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് ജയിച്ചുവന്നത്. ഭർത്താവ് ജയരാജൻ സ്വകാര്യ ആയുർവ്വേദ കമ്പനിയിൽ ജോലിചെയ്യുന്നു. മൂത്തമകൻ ആദർശ് മംഗലാപുരത്ത് ഐ.ടി.ഐ.യി എഞ്ചിനാറാണ്. മകൾ അനശ്വര പി.ജി. വിദ്യാർത്ഥി. 21-ാ തിയ്യതിയാണ് സത്യ പ്രതിജ്ഞ നടക്കുക. 28, 30 തിയ്യതികളിൽ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.

നഗരസഭ വൈസ് ചെയർമാൻ ആരായിരിക്കണമെന്ന തീരുമാനം 23 ന് ചേരുന്ന കമ്മിറ്റിയിൽ തീരുമാനമാകുമെന്നാണ് അറിയുന്നത്. അദ്യ പരിഗണന മുൻ സനഗരസഭ ചെയർമാൻ അഡ്വ. കെ. സത്യനും, രണ്ടാമതായി മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ കെ. ഷിജു മാസ്റ്റർക്കുമാണ്. രണ്ട് പേരും സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *