KOYILANDY DIARY.COM

The Perfect News Portal

കോട്ടയം നഗരത്തിലെ നാഗമ്പടം പാലം ഇന്ന്‌ സ്‌ഫോടനത്തിലൂടെ പൊളിക്കും

കോട്ടയം: നഗരത്തിലെ 60 വര്‍ഷം പഴക്കമുള്ള നാഗമ്പടം പാലം ഇന്ന്‌ പൊളിച്ചു നീക്കും. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പുതിയ പാലത്തിന്റെ നിര്‍മാണം അടുത്തിടെയാണ് പൂര്‍ത്തിയായത്.

ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ചാണ് പാലം തകര്‍ക്കുന്നത്. ഇത് അമിത മലിനീകരണം ഒഴിവാക്കും.ചെന്നൈ കേന്ദ്രീകരിച്ചുള്ള മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി എം സി റോഡിലും ഗതാഗതം നിരോധിക്കും.ട്രാക്ക് മണല്‍ചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടിയതിന് ശേഷമായിരിക്കും സ്ഫോടനം നടത്തുക.

മുമ്പ് കോട്ടയം പാത വൈദ്യുതീകരിച്ചപ്പോള്‍ പാലം ചെറുതായൊന്നുയര്‍ത്തിയിരുന്നു. എന്നാല്‍ പാലത്തിന് വീതി കുറവായതിനാല്‍ കോടതി ഉത്തരവ് പ്രകാരം വേഗത കുറച്ചാണ് ഇതിലൂടെ ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!