KOYILANDY DIARY

The Perfect News Portal

കെ.ടി.ഡി.സി.യുടെ ഓണക്കാല പായസമേള തുടങ്ങി

കോഴിക്കോട്: കെ.ടി.ഡി.സി.യുടെ ഓണക്കാല പായസമേള തുടങ്ങി. പാല്പ്പായസം, അടപ്രഥമൻ, പാലട, അലലപ്പുഴ സ്പെഷ്യൽ പാൽ പായസം, മിക്സഡ് പായസം, പൈനാപ്പിള്‍ പായസം, കാരറ്റ് പായസം തുടങ്ങി 11 തരമുണ്ട്.
പാലട, അമ്പലപ്പുഴ, പരിപ്പ് പായസങ്ങള്‍ എല്ലാദിവസം ലഭ്യമാകും. മറ്റിനങ്ങളില് രണ്ടെണ്ണംവീതം ഓരോദിവസവും തയ്യാറാക്കും.

പായസത്തിന് ഒരു ലിറ്ററിന് 250, അരലിറ്ററിന് 150, കപ്പിന് 30 എന്നിങ്ങനെയാണ് വില. സെപ്റ്റംബർനാലുവരെ എല്ലാ ദിവസം 11 മണിമുതൽ പായസമേള ആരംഭിക്കും. കിഡ്സണ് കോര്ണറിലാണ് മേള ഒരുക്കിയിരിക്കുന്നത്. കെ.ടി.ഡി.സി.യുടെ പ്രധാന പാചകവിദഗ്ധരാണ് പായസം തയ്യാറാക്കുന്നത്.

കഴിഞ്ഞവര്‍ഷം ഉത്രാട നാളില്‍മാത്രം മൂന്നുലക്ഷത്തിന്റെ കച്ചവടം ഉണ്ടായിരുന്നു. ഈവര്‍ഷം മിഠായിത്തെരുവ് നവീകരണം കഴിഞ്ഞതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
കെ.ടി.ഡി.സി. ഡയറക്ടര് ഡോ. എ.വി. പ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തിക്ക് പായസംനല്‍കി മേള ഉദ്ഘാടനം ചെയ്തു. റീജണല്‍ മാനേജര്‍ എം.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. സി.പി. അബ്ദു റഹ്മാന്‍, എം. പരമേശ്വരന്‍, കെ.കെ. ഷാജി എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *