KOYILANDY DIARY

The Perfect News Portal

കൊല്ലം ജില്ലാ കളക്ടറായി ഡോ എസ് കാര്‍ത്തികേയന്‍ ചുമതലയേറ്റു

കൊല്ലം: ജില്ലാ കളക്ടറായി ഡോ എസ് കാര്‍ത്തികേയന്‍ ചുമതലയേറ്റു. 2011 ബാച്ച്‌ ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പാലക്കാട് അസിസ്റ്റന്റ് കളക്ടറാ(ട്രെയിനി)യാണ് ആദ്യം നിയമിതനായത്. തുടര്‍ന്ന് ഒറ്റപ്പാലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സബ് കളക്ടറായി പ്രവര്‍ത്തിച്ചു. ഹൗസിംഗ് ബോര്‍ഡ് കമ്മീഷണര്‍, ലോട്ടറി ഡയറക്ടര്‍, ഫിഷറീസ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ഇറോഡ് സ്വദേശിയായ കാര്‍ത്തികേയന്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് എം ബി ബി എസ് ബിരുദം നേടിയശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്. തിരുവനന്തപുരം കളക്ടര്‍ ഡോ. കെ വാസുകിയാണ് ഭാര്യ. മക്കള്‍: സയൂരി, സമരന്‍. രാവിലെ കള്ട്രേറ്റിലെത്തിയ ഡോ. കാര്‍ത്തിയേകനെ സബ് കളക്ടര്‍ ഡോ. എസ് ചിത്ര, എ ഡി എം ഐ.അബ്ദുല്‍സലാം എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു. ചുമതലയേറ്റ ശേഷം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദ്ദേഹം ജീവനക്കാരുമായി ആശയവിനിമയം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *