KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേഖലയിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും പരിസര പ്രദേശത്തും ഡ്രോൺ ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണം പോലീസ് ശക്തമാക്കി. കൊയിലാണ്ടി ടൗൺ, കൊല്ലം, പാറപ്പള്ളി, ഹാർബർ, നെല്ല്യാടി തുടങ്ങിയ കേന്ദ്രങ്ങളിലെ നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഡ്രോൺ ക്യാമറ ഉപയോഗിക്കുന്നത്. കൊയിലാണ്ടിയുടെ ക്രമസമാധാന ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസിന്റെ നിർദ്ദേശപ്രകാരമാണ് നിരീക്ഷണം ശക്തമാക്കിയത്.

കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തെ തുടർന്ന് നെല്ല്യാടി ഭാഗങ്ങളിൽ വ്യാജമദ്യ വാറ്റുകാർ വാഷ് സ്വയം നശിപ്പിച്ചതായി സൂചനയുണ്ട്. എസ്.ഐ. പി. പി. ലളിത, എസ്.സി.പി.ഒ. കെ.എം. രേഖ, സി.പി.കെ സി. ഷൈനി, ഹോം ഗാർഡുമായ രാജേഷ്, കെ.പി. രാജൻ പൂക്കാട് തുടങ്ങിയവരാണ് നിരീക്ഷണത്തിന് നേതൃത്വം നൽകുന്നത്. ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ആർ. ഹരിദാസ് പറഞ്ഞു. ഡ്രോൺ നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *