KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുന്‍സിപ്പല്‍ കൃഷിഭവന്‍ ഗുണഭോക്തൃവിഹിതം: തിയ്യതി നീട്ടി

കൊയിലാണ്ടി : 2015-16 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന വാഴകൃഷി,കുരുമുളക് കൃഷി, കവുങ്ങ് കൃഷി, ഫലവൃക്ഷ കൃഷി എന്നിവയ്ക്ക് ഗുണഭോക്തൃ വിഹിതം അടക്കുന്നതിനുള്ള അവസാന തിയ്യതി 2015 നവംബര്‍ 21 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുത്ത കര്‍ഷകര്‍ നവംബര്‍ 21-ാം തിയ്യതിക്ക് മുമ്പായി മുന്‍സിപ്പല്‍ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

കശുമാവ് കൃഷി :> കൊയിലാണ്ടി മുന്‍സിപ്പല്‍ പരിധിയിലെ ചുരുങ്ങിയത് 50 സെന്റ് സ്ഥലത്ത് കശുമാവ് കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.