KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം

കൊയിലാണ്ടി: അഞ്ചുവര്‍ഷം കൊണ്ട് യു.ഡി.എഫ് സര്‍ക്കാരിന്റെ സഹായമെത്താത്ത ഒരുസാധുകുടുംബവും കേരളത്തിലുണ്ടാവില്ലെന്നും ഭരണം  പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. യു.ഡി.എഫ് കൊയിലാണ്ടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി.പി ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി., കെ.സി അബു, പി.കെ.കെ ബാവ, കെ. ശങ്കരന്‍, അഡ്വ.പി. ശങ്കരന്‍, യു. രാജീവന്‍, റഷീദ് വെങ്ങളം, സ്ഥാനാര്‍ഥി എന്‍. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍: വി.പി ഇബ്രാഹിം കുട്ടി (ചെയ.), യു. രാജീവന്‍ (ജന: കണ്‍.), വി.പി. ഭാസ്‌കരന്‍ (ഖജാ.).