KOYILANDY DIARY

The Perfect News Portal

ഭക്ഷ്യവിഷബാധയെതുടര്‍ന്ന് മുചുകുന്ന് സ്വദേശികളായ ഏഴുപേരെ കൊയിലാണ്ടി താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു

കൊയിലാണ്ടി: ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ഏഴുപേരെ കൊയിലാണ്ടി താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കറ്റ്പാലുവാങ്ങി വീട്ടില്‍നിന്ന് ചിക്കുജൂസ് ഉണ്ടാക്കികഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. മുചുകുന്ന് അകലാപ്പുഴ വരിക്കോളി കുഞ്ഞായിഷ(52), സജീറ(23), സലീന(32), ജാസ്മിന്‍(13), മുസ്തഫ (26), സബാദ് (14),  ഇജാസ് (10) എന്നിവരെ കൊയിലാണ്ടി താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.