KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയ്ക്ക് ഓക്സി മീറ്ററുകൾ കൈമാറി

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്തത്തിൽ നഗരസഭയ്ക്ക് ഓക്സി മീറ്ററുക കൈമാറി. നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധ ഓക്‌സി മീറ്ററുകൾ ഏറ്റു വാങ്ങി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സേവന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് 50 ഓക്സീമീറ്ററുകൾ നൽകിയത്. ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിര ടീച്ചർ ഗ്ലോബൽ കമ്യൂണിറ്റി ചെയർമാൻ എ. അസീസ് മാസ്റ്റർ, റഷീദ് മൂടാടി, നിയാസ്, അഹമദ്സഹീർ ഗാലക്സി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *