KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ദേശീയപാതയിൽ ബസ്സ് ഇന്നോവ കാറിലിടിച്ച് ഡ്രൈവർക്ക് പരിക്ക്‌

കൊയിലാണ്ടി: ദേശീയപാതയിൽ ബസ്സ് ഇന്നോവ കാറിലിടിച്ച് കാറിൽ കുടുങ്ങിയ ഇന്നോവയിലെ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പാനൂർ സ്വദേശി മജീദ് (45) നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറിക്ക് വടക്ക് ഭാഗത്താണ് അപകടം. കോഴിക്കോട് നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന ഒമേഗ ബസ്സും കണ്ണൂർ ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്നKL59 Bi 50 നമ്പറിലുള്ള ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർ മജീദിനെ ഒരു മണിക്കുർ നേരത്തെ പരിശ്രമത്തിനിടയിലാണ് ഫയർഫോഴ്സ് കാർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചെഴുത്ത് അഗ്നിശമന സേനയുടെ ആംബുലൻസിൽ മെഡിക്കൽ കോളെജിൽ എത്തിച്ചത്.

സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ കെ.എസ്.സുജാത്, ഫയർമാൻമാരായ വി.വിജയൻ, ടി.വിജീഷ്, പി.എം. സനീർ, കെ.എം.മനു പ്രസാദ്, കെ.കെ.നാരായണൻ, ടി :നിഖിൽ, ഡ്രൈവർമാരായ സി. ഷൈജു, കെ.രാജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന്ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *