KOYILANDY DIARY

The Perfect News Portal

കേ​ര​ള​ ഗാ​ന്ധി കെ.​ കേ​ള​പ്പൻ്റെ പൂര്‍ണകാ​യ പ്ര​തി​മ ഗ​വ​ര്‍​ണ​ര്‍ അനാ​ച്ഛാ​ദ​നം ചെ​യ്തു

പ​യ്യോ​ളി: കേ​ര​ള ​ഗാ​ന്ധി കെ.​ കേ​ള​പ്പൻ്റെ സ്മ​ര​ണ​ക്കാ​യി ജ​ന്മ​ദേ​ശ​മാ​യ തു​റ​യൂ​രി​ലെ കൊ​യ​പ്പ​ള്ളി തറവാ​ട്ടു​മു​റ്റ​ത്ത് ത​യാ​റാ​ക്കി​യ പൂ​ര്‍​ണ​കാ​യ പ്ര​തി​മ കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്​ ഖാ​ന്‍ അനാച്ഛാ​ദ​നം ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​ക്ക് തു​റ​യൂ​രി​ലെ മു​ണ്ടോ​ളി​ത്താ​ഴെ റോ​ഡി​ലു​ള്ള കൊ​യ​പ്പ​ള്ളി ത​റ​വാ​ട്ടി​ലെ വീ​ട്ടു​മു​റ്റ​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കേ​ള​പ്പ​ജി​യു​ടെ കുടുംബാംഗങ്ങളെ​യും സം​ഘാ​ട​ക​രെ​യും മാ​ധ്യ​മ​ പ്ര​വ​ര്‍​ത്ത​ക​രെ​യും മാ​ത്ര​മാ​ണ് സ​ദ​സ്സി​ലേ​ക്ക് പ്രവേ​ശി​പ്പി​ച്ച​ത്. കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി.​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​റ​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍​റ് സി.​കെ.​ഗി​രീ​ഷ് സം​സാ​രി​ച്ചു. ഗ​വ​ര്‍​ണ​റു​ടെ ഫോ​ട്ടോ ആ​ലേ​ഖ​നം ചെ​യ്ത ഛായാ​ചി​ത്രം സം​ഘാ​ട​ക​ര്‍ ഉ​പ​ഹാ​ര​മാ​യി ന​ല്‍​കി. പ്ര​തി​മ ത​യാ​റാ​ക്കി​യ ശി​ല്‍​പി ചി​ത്ര​നെ ഗ​വ​ര്‍​ണ​ര്‍ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. വി​ജ​യ​ന്‍ കൈ​ന​ട​ത്ത് സ്വാ​ഗ​ത​വും ബാ​ബു പു​തു​ക്കു​ടി ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ള​പ്പ​ജി​യു​ടെ അമ്പ​താം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ കൊ​യ​പ്പ​ള്ളി ത​റ​വാ​ട് പ​രി​പാ​ല​ന സ​മി​തി ട്ര​സ്​​റ്റിൻ്റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ച​ത്. ഏ​ഴ​ര അ​ടി ഉ​യ​ര​ത്തി​ലാ​ണ്​ ഖ​ദ​ര്‍​മുണ്ടും ജു​ബ്ബ​യും വേ​ഷ്​​ടി​യും ക​റു​ത്ത ക​ണ്ണ​ട​യും ധ​രി​ച്ച്‌ ജീ​വ​ന്‍ തു​ടി​ക്കു​ന്ന പൂ​ര്‍​ണ​കാ​യ പ്ര​തി​മ തറവാ​ട്​​ പ​ടി​ക്ക​ല്‍ ത​യാ​റാ​ക്കി​യ​ത്. ശി​ല്‍​പി ചി​ത്രൻ്റെ പ​യ്യ​ന്നൂ​രി​ലെ പ​ണി​പ്പു​ര​യി​ലാ​ണ്​ ക​ളി​മ​ണ്ണി​ലും പ്ലാ​സ്​​റ്റ​ര്‍ ഓ​ഫ് പാ​രി​സി​ലും തീ​ര്‍​ത്ത പ്ര​തി​മ ഫൈ​ബ​റി​ല്‍ വാ​ര്‍​ത്തെ​ടു​ത്ത​ത്. വെ​ങ്ക​ല നിറത്തില്‍ അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ള്‍ മാ​ത്ര​മാ​ണ് തു​റ​യൂ​രി​ല്‍ എ​ത്തി​ച്ച്‌ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *