KOYILANDY DIARY

The Perfect News Portal

കേരളത്തില്‍ ചികിത്സയ്ക്കെത്തിയ വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കേരളത്തില്‍ ചികിത്സയ്ക്കെത്തിയ വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ലാത്വിയ സ്വദേശി ലിഗയെയാണ് തിരുവനന്തപുരം പോത്തന്‍കോടു നിന്ന് കാണാതായത്.

സഹോദരിക്കൊപ്പം ചികിത്സാര്‍ഥം കേരളത്തില്‍ എത്തിയതായിരുന്നു ഇവര്‍. ഇവരുടേതെന്ന് സംശയിക്കുന്ന മൃതദേഹം കുളച്ചലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥീരീകരണമായിട്ടില്ല.

വിഷാദ രോഗത്തിനുള്ള ചികിത്സയ്ക്കും യോഗ പഠനത്തിനും വേണ്ടിയാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. സാധനങ്ങള്‍ വാങ്ങാനായി പുറത്തേയ്ക്ക് പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *