KOYILANDY DIARY

The Perfect News Portal

ആദിവാസി കുടുംബങ്ങള്‍ക്ക് എസ്‌എഫ്‌ഐയുടെ സഹായഹസ്തം

ആറളം: ആദിവാസി കുടുംബങ്ങള്‍ക്ക് എസ്‌എഫ്‌ഐയുടെ സഹായഹസ്തം. ആറളം ആദിവാസി മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയാണ് എസ് എഫ് ഐ തലശ്ശേരി ഏരിയാ കമ്മിറ്റി മാതൃകാ പ്രവര്‍ത്തനം നടത്തിയത്.

എസ് എഫ് ഐയുടെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ് പാലിയേറ്റീവ് കെയര്‍ നടത്തിയ ‘ഊരിന്റെ ഉള്‍വിളി അറിഞ്ഞ്’ എന്ന പരിപാടിയുടെ ഭാഗമായാണ് ആറളം ആദിവാസി മേഖലയിലെ നൂറ് കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും വസ്ത്ര കിറ്റും കൈമാറിയത്.

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എസ് എഫ് ഐ യൂണിറ്റ് ശേഖരിച്ച ഭക്ഷണ കിറ്റും മാഹി മഹാത്മ ഗാന്ധി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് ശേഖരിച്ച വസ്ത്ര കിറ്റുമാണ് വിദ്യാര്‍ത്ഥികള്‍ കോളനി സന്ദര്‍ശിച്ച്‌ വിതരണം ചെയ്തത്.

Advertisements

ആറളം ഫാം സാംസ്കാരിക കേന്ദ്രത്തില്‍ ഒത്തുചേര്‍ന്ന കോളനി വാസികള്‍ക്ക് ഭക്ഷണ വസ്ത്ര കിറ്റുകള്‍ നല്‍കി എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്സല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എസ് കെ.അര്‍ജുന്‍, പ്രസിഡന്റ് എം കെ.ഹസ്സന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് സുര്‍ജിത്ത് , ശ്രേഷ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു..

Leave a Reply

Your email address will not be published. Required fields are marked *