KOYILANDY DIARY

The Perfect News Portal

ട്രെയിന്‍ ഷണ്ടിംങിനിടെ റേക്ക് തട്ടി ഒരാള്‍ മരിച്ചു

കൊല്ലം:  ട്രെയിന്‍ ഷണ്ടിംങിനിടെ റേക്ക് തട്ടി ഒരാള്‍ മരിച്ചു രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ സ്വദേശി സുദീപാണ് മരിച്ചത് പരവൂര്‍ സ്വദേശി മനോജ്,ബീഹാര്‍ സ്വദേശി വിവേകാനന്ദ മിശ്ര എന്നിവര്‍ക്ക് പരിക്കേറ്റു.

രാത്രി 8 മണിക്കാണ് അപകടം,റോഡ് 11 നും 12 നും ഇടയില്‍ പാക്കിംങ് മെഷീനില്‍ ഡീസല്‍ നിറക്കുന്നതിനിടെയാണ് പുറകോട്ടുവന്ന റേക്ക് തട്ടി ട്രാക്ക്മാന്‍ സുദീപിന്റെ ജീവന്‍ നഷ്ടമായത്,ബീഹാര്‍ സ്വദേശി വിവേകാനന്ദ മിശ്രക്കും പരവൂര്‍ സ്വദേശി മനോജിനും ഗുരുതരമായി പരിക്കേറ്റു.

ഷണ്ടിംങ് സമയത്ത് ട്രാഫിക്ക് വിഭാഗം ജീവനകാരന്‍ വിസിലടിക്കണമെന്നാണ് വ്യവസ്ഥ എന്നാല്‍ വേണ്ടത്ര ജീവനക്കാരെ റയില്‍വേ നിയമിക്കാത്തതിനാല്‍ സുരക്ഷാസമവിധാനം പലപ്പോഴും പാളുന്ന സ്ഥിതിയാണ്.

Advertisements

ജീവനക്കാരുടെ ജീവന് വിലകല്‍പ്പിക്കാത്ത റയില്‍വേക്കെതിരെ പ്രതിഷേധം ശക്തമായി.സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി റയില്‍വേയില്‍ അപ്രഖ്യാപിത നിയമന നിരോധനം നടപ്പിലാക്കുന്നതിന്റെ അനന്തര ഫലമാണ് അപകടങള്‍ തുടര്‍കഥയാവാന്‍ കാരണമെന്ന് ഡിആര്‍ഇയു ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *