KOYILANDY DIARY

The Perfect News Portal

കേന്ദ്രസർക്കാരിൻ്റെ വാക്‌സിൻ കച്ചവട നയത്തിന് എതിരെ ഉപവാസം നടത്തി

കൊയിലാണ്ടി: കോവിഡ് വാക്‌സിൻ കച്ചവടമാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ജനതാദൾ (എസ്) പ്രവർത്തകർ കുടുബത്തോടെ വീടുകളിൽ ഉപവസിച്ചു. ഞായറാഴ്ച കാലത്ത് 6 മണി മുതൽ വൈകീട്ട് 6 മണി വരെയായിരുന്നു ഉപവാസം. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സുരേഷ്  മേലെപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസത്തിൽ സൂരജ് എം പി, പ്രിൻസി സൂരജ്, ഷീബ സികെ, സുരഭി സിതേഷ്, സൗമിനി സികെ എന്നിവർ പങ്കെടുത്തു. വൈകീട്ട് പഴയ കാല കോൺഗ്രസ് നേതാവ് എം. പി. ഗോപാലൻ്റെ ഭാര്യ കെ. രാധ സുരേഷ് മേലെപുറത്തിനു നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *