KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ ജില്ല അധ്യാപക കലോത്സവം ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഡിസംബർ 30, 31 തിയ്യതികളിലായി കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടിറി സ്‌കൂളിൽ നടക്കുന്ന കെ.എസ്.ടി എ. ജില്ലാ അധ്യാപക കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ പ്രകാശനം ചെയ്തു. പുത്തഞ്ചേരി സ്വദേശിയായ അനീഷാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ചടങ്ങിൽ എം ഷീജ അധ്യക്ഷയായിരുന്നു. രതി വി.ടി, കെ ശാന്ത, ഉണ്ണികൃഷ്ണൻ സി,പി.കെ ഭരതൻ, കെ.കെ. രഘുനാഥ്, പ്രേമൻ തറവട്ടത്ത്, യു.കെ ചന്ദ്രൻ, സി.കെ. ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഡി.കെ. ബിജു സ്വാഗതവും വി. അരവിന്ദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *