KOYILANDY DIARY

The Perfect News Portal

കെഎസ് ആർടിസി സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ് ആർടിസി മെക്കാനിക്കൽ വിഭാഗം തൊളിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി ഒഴിവാക്കി സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ അപാകത പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. പരിഷ്കാരം നിലവില്‍ വന്ന ഇന്നലെ മുതലാണ് പണിമുടക്ക് തുടങ്ങിയത്. പ്രശ്ന പരിഹാരത്തിനായി ഗതാഗത മന്ത്രി തോമസ് ചാണ്ടി അംഗീകൃത യൂണിയനുകളുമായി നടന്ന ചര്‍ച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *