KOYILANDY DIARY

The Perfect News Portal

കുവൈത്ത്‌ കെ എം സി സി പെൻഷൻ പദ്ധതി ഉദ്ഘാടനവും അനുമോദനവും

കൊയിലാണ്ടി: കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നൽകി വരുന്ന വാർദ്ധക്യകാല പെൻഷൻ പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം കൊയിലാണ്ടി സി എച്ച് ഓഡിറ്റോറിയത്തിൽ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുള്ള 25 വയോധികർക്കാണ്‌ പെൻഷൻ നൽകി വരുന്നത്‌. ചടങ്ങിൽ ഡി പി സി മെംബറായി തെരെഞ്ഞെടുക്കപ്പെട്ട കോഴിക്കോട്‌ ജില്ലാ മുസ്ലിം ലീഗ്‌ ഉപാദ്ധ്യക്ഷൻ വി പി ഇബ്രാഹിംകുട്ടിയെ അനുമോദിച്ചു. കൊവിഡ്‌ കാല പ്രവർത്തനങ്ങൾ മുൻ നിർത്തി കൊയിലാണ്ടി സി എച്ഛ്‌ സെന്റർ വളണ്ടിയർമാരെ ആദരിച്ചു. കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ഫാറൂഖ്‌ ഹമദാനി അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ്‌ നേതാവ്‌ ടി ടി ഇസ്മായിൽ, കുവൈത്ത്‌ കെ എം സി സി സംസ്ഥാന പ്രസിഡന്റ്‌ ഷറഫുദ്ധീൻ കണ്ണേത്ത്‌, ഉപദേശക സമിതി അംഗം ബഷീർ ബാത്ത, സെക്രട്ടറി സിറാജ്‌ എരഞ്ഞിക്കൽ, ജില്ലാ മുസ്ലിം ലീഗ്‌ സെക്രട്ടറി എൻ പി അബ്‌ദുസ്സമദ്‌, മണ്ഡലം മുസ്ലിം ലീഗ്‌ ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ, വൈസ്‌ പ്രസിഡന്റുമാരായ‌ എൻ പി മമ്മദ്‌ ഹാജി, അമേത്ത്‌ കുഞ്ഞമ്മദ്‌, കെ എം സി സി ജില്ലാ പ്രസിഡന്റ്‌ ഫാസിൽ കൊല്ലം, സെക്രട്ടറി ഷാനവാസ്‌ കാപ്പാട്‌, വനിതാ ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി സറീന, മുനിസിപ്പൽ ലീഗ്‌ ജനറൽ സെക്രട്ടറി അസീസ്‌ മാസ്റ്റർ, കെ എം സി സി നേതാക്കളായ ബഷീർ മേലടി, ടി വി ലത്തീഫ്‌, മജീദ്‌ നന്തി, അനുഷാദ്‌ തിക്കോടി പ്രസംഗിച്ചു. ടി വി ഫൈസൽ ഖിറാഅത്ത്‌ നടത്തി. കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫവാസ്‌ കാട്ടൊടി സ്വാഗതവും ട്രഷറർ സി കെ സുബൈർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *