KOYILANDY DIARY

The Perfect News Portal

തട്ടിക്കൊണ്ടു പോകൽ കേസുകളുടെ അന്വേഷണം ശക്തമാക്കി

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ നടന്ന തട്ടിക്കൊണ്ടു പോകൽ കേസുകളുടെ അന്വേഷണം ശക്തമാക്കി. റുറൽ എസ്.പി.യുടെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി. മേൽനോട്ടത്തിൽ സി.ഐ. എൻ. സുനിൽകുമാറിൻ്റ നേതൃത്വത്തിലുള്ള സമർത്ഥരായ അന്വേഷണ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കണ്ണൂർ, കാസർകോട്, മലപ്പുറം, വയനാട്, തുടങ്ങിയ ജില്ലകളിലൊക്കെ അന്വേഷണം നീണ്ടു. നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ മാസം ജൂലായ് 13ന് ഊരള്ളൂർ മാതോത്ത് അഷറഫിനെ വീട്ടിലെത്തി പുലർച്ചെ തോക്ക് ചുണ്ടിയാണ് തട്ടികൊണ്ടു പോയത്. പിന്നീട് കുന്ദമംഗലത്തെ മരമില്ലിനു സമീപം കണ്ടെത്തുകയായിരുന്നു.

കൊടുവള്ളി മേഖലയിലുള്ളവരുടെ സ്വർണ്ണം കാരിയറായി എത്തിച്ച അഷറഫ് സംഭവം പൊട്ടിച്ചതിനെ തുടർന്നുള്ള തർക്കമാണ് തട്ടികൊണ്ടു പോകലിൽ കലാശിച്ചത്. ഈ കേസിൽ ഏതാനും പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അതിനിടയിലാണ് കഴിഞ്ഞ ദിവസം മുത്താമ്പി തടോളിതഴ ഹനീഫയെ രാത്രി 11 മണിക്ക് കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയി ക്രുരമായ മർദനത്തിനു ശേഷം പുലർച്ചെ വിട്ടയക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഹനീഫയിൽ നിന്നും മൊഴിയെടുത്തു. എന്നാൽ എതാനും മാസം മുമ്പ് കൊടുവള്ളിയിലെക്ക് എത്തിക്കേണ്ട സ്വർണ്ണം ഹനീഫയും, സുഹൃത്ത് ഊരള്ളൂർ മേക്കറുകണ്ടി ഷംസാദും ചേർന്ന് പൊട്ടിച്ചതുമായുള്ള തർക്കമാണ് തട്ടികൊണ്ട് പോകലിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസിൻ്റെ ലെറ്റർ ഹെഡും, സീലു വ്യാജമായി ഉണ്ടാക്കിയതിനെ തുടർന്ന് റിമാണ്ടിലാണ്. ഊരള്ളൂർ, മുത്താമ്പി, കാവുംവട്ടം മേഖലകളിൽ നിരവധി സ്വർണ്ണ കാരിയർമാർ ഉണ്ടെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് അന്വേഷണം നടക്കുകയാണ്. സിനിമയിൽ ഉള്ളത് പോലെയാണ് തോക്ക് ചുണ്ടി തട്ടികൊണ്ടു പോകൽ നാട്ടുകാരിലും, ആശങ്ക ഉണർത്തിയിട്ടുണ്ട്. തട്ടികൊണ്ടുപോയവർ അന്വേഷണ സംഘത്തോട് കൃത്യമായി സഹകരിക്കാത്തത് പോലീസിന് തലവേദനയായിരിക്കുകയാണ്. സ്വർണ്ണം കൊടുത്തവരെയും, കാരിയർമാരേയും പൂട്ടാനുള്ള പദ്ധതികൾ പോലീസ് നടപ്പിലാക്കുക. മാത്രമല്ല തോക്ക് സംസ്കാരം നാടിൻ്റ. ക്രമസമാധന നില തകർക്കുന്ന രീതിയിലെക്കാണ് പോകുന്നതെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *