കാറും മിനിബസും കൂട്ടിയിടിച്ച് വടകര സ്വദേശികളായ രണ്ടു പേര് മരിച്ചു
![](https://koyilandydiary.com/wp-content/uploads/2015/12/accident__1507181139361231.jpg)
വടകര: ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാറും മിനിബസും കൂട്ടിയിടിച്ച് വടകര സ്വദേശികളായ രണ്ടു പേര് മരിച്ചു. മണിയൂര്‍ പതിയാരക്കര വലിയപറന്പത്ത് വിനോദന്‍ (41), തിരുവള്ളൂര്‍ കാഞ്ഞിരാട്ടു തറയില്‍ ജിതിന് (35) എന്നിവരാണ് മരിച്ചത്. കാറില്‍ കൂടെയുണ്ടായിരുന്ന സുരേഷ്, വിനുരാജ്, ബസ് യാത്രക്കാരായ കൊടിഞ്ഞി സ്വദേശി നീതു, കണ്ണമംഗലം സ്വദേശി ദേവകി എന്നിവര്‍ക്ക് പരിക്കേറ്റു. ദേശീയപാത കൊളപ്പുറം ഇരുന്പുചോലയില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചുവരവെ ഇരുന്പുചോലയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും ചെമ്മാട് നിന്നും കുന്നുംപുറത്തേക്ക് പോവുകയായിരുന്ന മിനിബസും കൂട്ടിയിടിക്കുകയായിരുന്നു.
ഭാസ്കരനാണ് മരിച്ച വിനോദിന്റെ അഛന്. അമ്മ: ലീല. ഭാര്യ : മഞ്ജുഷ (അധ്യാപിക, ഛത്തീസ്ഗഡ് കേന്ദ്രീയ വിദ്യാലയം). മകള്‍ : ദേവ. സഹോദരങ്ങള്‍ : അനില്‍കുമാര്‍(സിവില്‍ പോലീസ് ഓഫീസര്‍), സന്തോഷ്(ഗള്‍ഫ്). ശ്രീധരനാണ് മരിച്ച ജിതിന്റെ അഛന്. അമ്മ : അജിത. സഹോദരങ്ങള്‍ : ജിത്തു, ജിഷ്ണു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)