KOYILANDY DIARY

The Perfect News Portal

കാര്‍ ലോറിയിലിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ:  തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇന്നോവ കാര്‍ ഇടിച്ച്‌ കയറിയാണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞത്. കരുനാഗപ്പള്ളി സ്വദേശി ബാബുവിന്‍റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്

അപകടത്തില്‍ ബാബു(48) മക്കളായ അഭിജിത്ത് ബാബു(18), അമര്‍ജിത്ത്(16) എന്നിവരാണ് മരിച്ചത്. ബാബുവിന്‍റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *