KOYILANDY DIARY

The Perfect News Portal

ജലദിനത്തോടനുബന്ധിച്ച്‌ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

ജലദിനത്തോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ സെമിനാർ ഇ.ടി ബിനോയ് ഉദ്ഘാടനം ചെയ്യുന്നു

താമരശ്ശേരി: പൂനൂര്‍ പുഴ നശീകരണം ജില്ല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് സി.ഡബ്ല്യൂ.ആര്‍.ഡി.എം സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.വി.പി ദിനേശ്. സേവ് പൂനൂര്‍ പുഴ ഫോറം, പ്രതികരണവേദി, പൂനൂര്‍ യൂത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക ജലദിനത്തോടനുബന്ധിച്ച്‌ നടന്ന ബോധവത്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷം മുഴുവന്‍ നീരൊഴുക്കുണ്ടായിരുന്ന പുഴ ഇപ്പോള്‍ മഴക്കാലത്ത് മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. എല്ലാ മാലിന്യങ്ങളും വലിച്ചെറിയാനുള്ള സ്ഥലമായി പുഴയെ കാണുന്ന ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരണം. ജലത്തിന്റെ ഉപയോഗത്തില്‍ മിതത്വം പാലിക്കുന്നതോടൊപ്പം ഭൂഗര്‍ഭജല പരിപോഷണത്തിനും ജലസംരക്ഷണപ്രവര്‍ത്തനത്തിനും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് ഉദ്ഘാടനം ചെയ്തു. പ്രതികരണവേദി പ്രസിഡന്റ് പുല്ലടി റസാഖ് അദ്ധ്യക്ഷനായി. സേവ് പൂനൂര്‍ പുഴ ഫോറം പ്രസിഡന്റ് ലത്തീഫ് കക്കാട് സ്വാഗതം പറഞ്ഞു. കെ.എ ഹര്‍ഷാദ് ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *