KOYILANDY DIARY.COM

The Perfect News Portal

കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കളനാട്: കാസര്‍കോഡ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ജാസിറി(15)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകനാണ് ജാസിര്‍. തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കിന്റെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് ജാസിര്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. സംഭവത്തില്‍ ജാസിറിന്റെ നാലു കൂട്ടുകാരെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!