KOYILANDY DIARY

The Perfect News Portal

ജസ്റ്റിസ്. ഡി ശ്രീദേവി അന്തരിച്ചു

എ​റ​ണാ​കു​ളം: മുന്‍ ഹൈ​ക്കോ​ട​തി ജ​ഡ്​ജി​യും വ​നി​താ ക​മ്മി​ഷന്‍ ചെ​യര്‍​പേ​ഴ്സ​ണു​മാ​യി​രു​ന്ന ജ​സ്റ്റി​സ് ഡി. ശ്രീ​ദേ​വി അ​ന്ത​രി​ച്ചു. 79 വ​യ​സാ​യി​രു​ന്നു. ​ പുലര്‍ച്ചെ 2 ന് എ​റ​ണാ​കു​ളം ക​ലൂര്‍ ആ​സാ​ദ് റോ​ഡി​ലു​ള്ള മ​കന്‍ ബ​സ​ന്ത് ബാ​ലാ​ജി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ക​രള്‍ സം​ബ​ന്ധ​മായ അ​സു​ഖ​ത്തെ തു​ടര്‍​ന്ന് ര​ണ്ട്മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് 5​ന് എ​റ​ണാ​കു​ളം ര​വി​പു​രം ശ്​മ​ശാ​ന​ത്തില്‍ നടക്കും. പ്ര​മുഖ അ​ഭി​ഭാ​ഷ​ക​നായ യു.​ബാ​ലാ​ജി​യാ​ണ് ഭര്‍​ത്താ​വ്. മ​രു​മ​കള്‍​:​ സീ​മ.

ചി​റ​യിന്‍​കീ​ഴില്‍ അ​ദ്ധ്യാ​പ​ക​രാ​യി​രു​ന്ന ദാ​മോ​ദ​ര​ന്റെ​യും ജാ​ന​കി​യ​മ്മ​യു​ടെ​യും മ​ക​ളായ ശ്രീ​ദേ​വി തി​രു​വ​ന​ന്ത​പു​രം എന്‍. എ​സ്. എ​സ്. കോ​ളേ​ജി​ലും കൊ​ല്ലം എ​സ്. എന്‍. കോ​ളേ​ജി​ലു​മാ​യി പ​ഠി​ച്ച്‌ സ​സ്യ​ശാ​സ്ത്ര​ത്തില്‍ ബി​രു​ദം നേ​ടി. തു​ടര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ലാ കോ​ളേ​ജില്‍ നി​ന്ന് ബി. എല്‍. ബി​രു​ദം സ​മ്ബാ​ദി​ച്ചു. 1962 ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചു.

Advertisements

1997 ജ​നു​വ​രി​യില്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി. 2001 ഏ​പ്രി​ലില്‍ റി​ട്ട​യര്‍ ചെ​യ്തു. അ​തി​ന് ശേ​ഷം ര​ണ്ട് ത​വണ വ​നി​താ​ക​മ്മി​ഷന്‍ ചെ​യര്‍​പേ​ഴ്സ​ണാ​യി. മി​ക​ച്ച സാ​മൂ​ഹിക പ്ര​വര്‍​ത്ത​ക​യ്ക്കു​ള്ള അ​ക്കാ​മ്മ ചെ​റി​യാന്‍ അ​വാര്‍​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *