KOYILANDY DIARY

The Perfect News Portal

കടൽഭിത്തികൾ തകർന്നു

കൊയിലാണ്ടി: തീരദേശത്തെ കടൽഭിത്തികൾ കടലെടുക്കുന്നു. പൊയിൽക്കാവ് മുതൽ കൊയിലാണ്ടി മേഖലയിലുള്ള കടൽ ഭിത്തിയാണ് ശക്തമായ തിരയാക്രമണത്തിൽ കടലെടുക്കുന്നത്. ഇക്കഴിഞ്ഞ ഓഖി ച്ചുഴലിക്കാറ്റിൽ പൊയിൽക്കാവ് മേഖലയിൽ ശക്തമായ കടലാക്രമണമുണ്ടായിരുന്നു. ഇതെ തുടർന്നാണ് ഇവിടങ്ങളിലെ കടൽഭിത്തിക്ക് കാര്യമായ തകരാർ സംഭവിച്ചത്.

വർഷകാലമാവുമ്പോഴെക്കും കടൽഭിത്തി പുനർനിർമ്മിച്ചില്ലെങ്കിൽ ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. അധികൃതർ ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവം കാണിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *