KOYILANDY DIARY

The Perfect News Portal

ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം: ഇന്ന് കനലാട്ടം

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രധാന ദിവസമായ ഇന്ന് ഭക്തജനങ്ങള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ ആനന്ദം പകര്‍ന്നുകൊണ്ട് തിറകളുടെ മാമാങ്കം നടക്കും.
രാവിലെ പാലക്കാട് പൊതിയില്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത്, കോട്ടപ്പുരം കുടവരവ്, തുടര്‍ന്ന് വിവിധപ്രദേശങ്ങളില്‍ നിന്നുള്ള വരവുകള്‍, ഉച്ചഗുരുതി, കൊല്ലന്റെ തിരുവായുധം വരവ്, 4 മണിക്ക് ഭഗവതി തിറ, തട്ടാങ്കണ്ടി ശ്രീ ദേവിക്ഷേത്രത്തില്‍ നിന്നുള്ള തിടമ്പ് വരവ്, ആല്‍ത്തറ വരവ്, പൊതുജനകാഴ്ച വരവ്, തണ്ടാന്‍ വരവ്, താലപ്പൊലി, പരദേവതയ്ക്ക് നട്ടത്തിറ, ആലപ്പുഴ ജെ.എം.ജെ. ഓര്‍ക്കസ്ട്രയുടെ ഗാനമേള, കരിമരുന്ന് പ്രയോഗം, പരദേവതയ്ക്ക് വെള്ളാട്ട്, വേളിത്തിരി വെക്കല്‍, പരദേവത തിറ, കനല്‍ നിവേദ്യം, ഭഗവതി തിറ, ചാമുണ്ടി തിറ, കനലാട്ടം എന്നിവ നടക്കും. നാളെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *