KOYILANDY DIARY.COM

The Perfect News Portal

കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന തെരുവുനായക്കൂട്ടം ആക്രമിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായകള്‍ വീണ്ടും വിലസുന്നു. പത്തനംതിട്ട കുമ്പഴയില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടുപേരെ ആക്രമിച്ച തെരുവുനായക്കൂട്ടം ഒരാളുടെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ഇന്നലെ രാത്രി 11മണിയോടെ കുമ്പഴ ജംഗ്ഷനിലെ കടവരാന്തയിലാണ് സംഭവം.

ചെങ്ങറ സ്വദേശി വെങ്കിടേഷ് (61), കൂടല്‍ നെടുമണ്‍കാവ് സ്വദേശി ഡേവിഡ് (50) എന്നിവരെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. സുഹൃത്തുക്കളായ ഇരുവരും കടവരാന്തയില്‍ സംസാരിച്ചിരുന്ന ശേഷം അവിടെ തന്നെ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ കൂട്ടമായെത്തിയ നായകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. പതിവായി നായക്കൂട്ടം ഇവിടെയാണ് തമ്പടിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരുരെയും പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിന് കടിയേറ്റ വെങ്കിടേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കാനൊരുങ്ങുകയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ഒപ്പമുണ്ടായിരുന്ന ഡേവിഡിന്റെ കാലിലും കൈയ്ക്കുമാണ് പരിക്കേറ്റത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!