KOYILANDY DIARY

The Perfect News Portal

ഒന്നരമാസം മുന്‍പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാണകക്കുഴിയില്‍

മുണ്ടക്കയം:  കോട്ടയം മുണ്ടക്കയത്ത് ഒന്നരമാസം മുന്‍പ് കാണാതായ ഗൃഹനാഥന്‍ കൊല്ലപ്പെട്ട നിലയില്‍. വണ്ടന്‍പതാല്‍ സ്വദേശി അരവിന്ദനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം തളളിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിട്ടുണ്ട്.

അരവിന്ദനെ കാണാനില്ലെന്നു കാണിച്ചു കുടുംബാംഗങ്ങള്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അരവിന്ദനൊപ്പം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നയാളാണ് പിടിയിലായത്. ഇരുവരും ഒന്നിച്ചു മദ്യപിക്കാറുണ്ടായിരുന്നു. ഇതിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.