KOYILANDY DIARY

The Perfect News Portal

ഏഴ് വയസുകാരിയായ മകളെ അമ്മ കെട്ടിടത്തിന് മുകളില്‍ നിന്നും താഴെയിട്ട് കൊന്നു

ബംഗളുരു: ഏഴ് വയസുകാരിയായ മകളെ അമ്മ നാല് നില കെട്ടിടത്തിന് മുകളില്‍ നിന്നും താഴെയിട്ട് കൊന്നു. അയിഷിക സര്‍കാര്‍ ആണ് മാതൃകരങ്ങളാല്‍ കൊല്ലപ്പെട്ടത്. ബംഗളുരുവിലെ ജരാഗനഹള്ളി നഗറിലാണ് മനുഷ്യ മനസിനെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് അയിഷികയുടെ മാതാവ് സ്വാതി സര്‍കാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് അയിഷികയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബംഗാള്‍ സ്വദേശികളായ അയിഷികയും മാതാവ് സ്വാതിയും ഒരുവര്‍ഷക്കാലമായി ഇവിടെയാണ് താമസിക്കുന്നത്. സ്കൂള്‍ ടീച്ചറായ ഇവര്‍ ഭര്‍ത്താവുമായി വേര്‍വിരിഞ്ഞ് താമസിക്കുകയാണ്. ഞായറാഴ്ച ഉച്ചയോടെ അയിഷികയെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴെയ്ക്ക് വലിച്ചെറിയുകയായിരുന്നു. താഴെ വീണുടനെ അയിഷികയെ താഴെയെത്തി സ്വാതി എടുത്തുകൊണ്ട് പോകുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം വരുന്നത് കണ്ട് നാട്ടുകാര്‍ കാര്യം അന്വേഷിച്ചെങ്കിലും സ്വാതി അവരോട് തട്ടികയറുകയായിരുന്നു. മുകളിലെത്തിയ മാതാവ് വീണ്ടും അയിഷികയെ താഴെയ്ക്ക് ഇടുകയായിരുന്നു.

സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് തൂണില്‍ കെട്ടിയിട്ടു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് പൊലീസിനോടും യുവതി കയര്‍ത്ത് സംസാരിച്ചിരുന്നു. തന്റെ മകളെ എന്ത് ചെയ്യാനും തനിക്ക് അവകാശം ഉണ്ടെന്നാണ് സ്വാതി പൊലീസിനോട് വാദിച്ചത്. യുവതിക്ക് മാനസിക വൈകല്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *