KOYILANDY DIARY

The Perfect News Portal

തൂണേരിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ മരിച്ചു

തൂണേരി: നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ മരിച്ചു. തൊട്ടില്‍പാലം സ്വദേശി രഞ്ജിത്ത് (25)ആണ് മരിച്ചത്‌. തൊട്ടില്‍പാലത്തു നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സന്നിധാനം ബസ് തൂണേരി ടൗണില്‍ നിയന്ത്രണം വിട്ട് ഓട്ടോസ്റ്റാന്റിനടുത്ത സിമന്റ് കട ലേക്ക് പാഞ്ഞുകയറിയത്. ഇന്ന് രാവിലെ 6.50നാണ് സംഭവം.

തൂണേരി ടൗണ്‍ ജുമാ മസ്ജിദിനടുത്ത് നിന്നേ നിയന്ത്രണം വിട്ട ബസ് സമീപത്തെ കെ ആര്‍ ഹോട്ടലിന്റെ മുന്‍വശത്തെ
ഷീറ്റില്‍ ഇടിച്ചാണ് ഓട്ടോസ്റ്റാന്റിനടുത്ത ടി . കുഞ്ഞാലി ഹാജിയുടെ സിമന്റ് ലാന്റ് എന്ന കടമുറിയിലേക്ക് പാഞ്ഞുകയറിയത്. ഓട്ടോസ്റ്റാന്റില്‍ രണ്ട് ഓട്ടോറിക്ഷകള്‍ അപ്പോള്‍ ഉണ്ടായിരുന്നു . ബസിന് അമിതവേഗത ഇല്ലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരപ്പലകയിട്ട സിമന്റ് കടക്കു മുന്നിലായി ഇഷ്ടികകള്‍ നിരത്തി വെച്ചിരുന്നു . മറ്റുള്ളയാത്രക്കാരെ രക്ഷിക്കാനായി ഡ്രൈവര്‍ വലതു ഭാഗത്തേക്ക് ഓടിച്ചുകയറ്റി മരണം വരിക്കുകയായിരുന്നു. കഴുക്കോലും ഓടുകളും ചില്ല് പൊട്ടി ബസിനകത്തായി കിടക്കുകയാണ്.

സമീപത്തെ വയനേരി ഹോട്ടലിലെ ദിനേശനും പ്രകാശനുമാണ് ആദ്യം ഓടിയെത്തിയത്‌.
ഗുരുതര പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്.  പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നു . തുടര്‍ന്ന് ചൊക്ലി ആശുപത്രിയിലെത്തിക്കുകയായിരുന്നു . തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. തൊട്ടില്‍പാലത്തെ മുണ്ടക്കുറ്റിയില്‍ ദാമോധരന്റെ മകനാണ് രഞ്ജിത്ത്. രാധയാണ് അമ്മ.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *