KOYILANDY DIARY

The Perfect News Portal

എ. കെ. എസ്. ടി. യു. വിദ്യാഭ്യാസ രക്ഷായാത്രക്ക് സ്വീകരണം നല്‍കി

 

കൊയിലാണ്ടി : പൊതു വിദ്യാഭ്യാസം തകര്‍ക്കുന്ന നടപടികളിൽ നിന്ന്   സര്‍ക്കാര്‍ പിന്‍വാങ്ങുക, വിദ്യാഭ്യാസ രംഗത്തെ വര്‍ഗ്ഗീയ വല്‍ക്കരണവും, അഴിമതിയും അവസാനിപ്പിക്കുക, ശബള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിച്ച് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തി ഉടന്‍ നടപ്പിലാക്കുക.. തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് എ. കെ. എസ്. ടി. യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ നയിക്കുന്ന കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ജാഥയ്ക്ക് കൊയിലാണ്ടിബസ്സ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി. സ്വീകരണ പൊതുയോഗത്തില്‍ ജാഥാ ക്യാപ്റ്റന് പുറമെ ജില്ലാ പ്രസിഡണ്ട് ഇ. കെ. അജിത്ത്, സെക്രട്ടറി കെ. കെ. സുധാകരന്‍,ചിന്നൻ നായർ, ഭാരതി, അഡ്വ. എസ്. സുനില്‍മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ സപ്തംബര്‍ 18ന് തൃശ്ശൂരില്‍ അധ്യാപക പ്രകടനത്തോട്കൂടി സമാപിക്കും.