KOYILANDY DIARY

The Perfect News Portal

എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് നടന്ന തെരുവു നാടകം

കൊയിലാണ്ടി: യൂ.ഡി.എഫ് സർക്കാർ അഞ്ചു വർഷം കൊണ്ട് ജനങ്ങളുടെ മുതുകിൽ കെട്ടിവെച്ച വിഴുപ്പ് ഭാണ്ഡം അലക്കി വെളുപ്പിക്കാനുളള സന്ദേശവുമായി എൽ.ഡി.എഫിന്റെ തെരുവു നാടകം ശ്രദ്ദേയമാകുയി. ഭരണ സിരാകേന്ദ്രം ചാണകവെളളം തളിച്ച് ശുദ്ധീകരിക്കുന്ന രംഗത്തോടെയാണ് നാടകത്തിന് തുടക്കമാകുന്നത്.

കടൽ വെളളത്തിൽ ഉപ്പുണ്ടോ? ഉണ്ടെങ്കിൽ യൂ.ഡി.എഫ് സർക്കാറിൽ അഴിമതിയുമുണ്ടെന്ന്‌ നാടകം സമർത്ഥിക്കുന്നു. നികുതി ദായകന്റെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാറിനെ പാഠം പഠിപ്പിക്കുമെുന്നും ഒപ്പം ആട്ടിൻ കുട്ടിയുടെ വേഷം കെട്ടിയ മൂന്നാംമുണിയെ കരുതിയിരിക്കണമെന്നും നാടകം ഓർമ്മിപ്പിക്കുന്നു. ചന്ദ്രശേഖരൻ തിക്കോടിയുടെ നാട്ടുഭാഷയിൽ കൊച്ചു കൊച്ചു സന്ദർഭങ്ങളിലൂടെ നർമ്മ പ്രധാനമായി നാടകം പ്രേക്ഷകരമായി സംവദിക്കുന്നു. അകമ്പടിയായി ഡോ.സോമൻ കടലൂരിന്റെ നാടൻപാ ട്ടുകളും പാട്ടിനൊത്ത നൃത്തച്ചുവടുകളും നാടകത്തെ ആകർഷകമാക്കുന്നു. പ്രമുഖ കലാകാരൻമാരായ പൗർണ്ണമി ശങ്കർ, നന്തി പ്രകാശ്, അഷറഫ് പുഴക്കര, ശ്രീജിത്ത് പാലൂർ, ശൈലജ എിവരാണ് വേഷമിടുന്നത്. പ്രമോദ് വേദയാണ് നാടകം ചിട്ടപ്പെടുത്തിയത്.