KOYILANDY DIARY

The Perfect News Portal

എസ്.എന്‍.ഡി.പി. ബേപ്പൂര്‍ യൂണിയന്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു

കോഴിക്കോട്: എസ്.എന്‍.ഡി.പി. ബേപ്പൂര്‍ യൂണിയന്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഫറോക്ക് ഇ.എസ്.ഐ. കോര്‍ണറില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ഫറോക്ക് നഗരം ചുറ്റി കമ്മ്യൂണിറ്റി ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം മുന്‍ കൗണ്‍സിലര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബേപ്പൂര്‍ യൂണിയന്‍ പ്രസിഡന്റ് സുനില്‍കുമാര്‍ പുത്തൂര്‍മഠം അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഗംഗാധരന്‍ പൊക്കടത്ത് സ്വാഗതം ആശംസിച്ചു. മാതാ അമൃതാനന്ദമയി മഠാധിപതി ശ്രീമത് വിവേകാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യാതിഥി സതീഷ് കുറ്റിയില്‍, യൂണിയന്‍ ഡയരക്ടര്‍മാരായ വിനോദ്കുമാര്‍, കൃഷ്ണദാസ്, ഫിനാന്‍സ് കണ്‍വീനര്‍ റെനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് ഷാജു ചമ്മിനി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *