KOYILANDY DIARY

The Perfect News Portal

പയ്യോളിയുടെ ഇരുട്ടകറ്റാന്‍ എം.പി. ഫണ്ടില്‍ നിന്നും ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കും: സുരേഷ് ഗോപി

പയ്യോളി: പയ്യോളി ഫെസ്റ്റിന് താര പരിവേഷം. മലയാള സിനിമയിലെ സൂപ്പര്‍താരം സുരേഷ് ഗോപി നേരിട്ടെത്തിയപ്പോള്‍ മേളക്കെത്തിയവര്‍ക്ക് പുത്തന്‍ അനുഭവമായി. മേളയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് സുരേഷ് ഗോപിയെത്തിയത്.

ജനങ്ങള്‍ക്ക് അമ്മ ഭക്ഷണം നല്കാന്‍ വ്യാപാരി സമൂഹം ജാഗ്രത പാലിക്കണമെന്നും സര്‍വ്വത്ര മായം കലര്‍ന്ന ഭക്ഷം ജനങ്ങളെ മാരക രോഗങ്ങളിലേക്കു തള്ളിയിടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. അമ്മ ഭക്ഷണം എന്ന് ഉദ്ദേശിച്ചത് മായം കലരാത്ത ഭക്ഷണമാണ്. പുതിയ കര്‍ത്തവ്യം ഏറ്റെടുത്തതിനെ ശേഷം പയ്യോളിയില്‍ വരുന്നത് ആദ്യമാണെന്നും പയ്യോളിയുടെ ഇരുട്ടകറ്റാന്‍ തന്റെ എം.പി. ഫണ്ടില്‍ നിന്നും ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിര്‍വരമ്ബുകള്‍ക്കപ്പുറത്തു സൗഹൃദം പങ്കിടാന്‍ ഇത്തരം മണ്ണിന്റെ മണമുള്ള കൂട്ടായ്മകളും ഫെസ്റ്റുകളും സഹായിക്കും.  വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റി പ്രസിഡന്റ് കെ.ടി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.വി. ചന്ദ്രന്‍, വി.എം. ഷാഹുല്‍ ഹമീദ്, പടന്നയില്‍ പ്രഭാകരന്‍, വി.ടി. ഉഷ, ചെറിയാവി സുരേഷ് ബാബു, വി.വി.എസ്.വൈസ് പ്രസിഡന്റ് ടെന്നിസണ്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

വ്യാപാര പ്രമുഖരായ സിറാജ് കെ.ആര്‍.എസ്,ദിലീപ് ആര്‍ .പൂവ്വത്തില്‍ , തെനങ്കാലില്‍ ഇസ്മായില്‍,കോട്ടയില്‍ വിനോദന്‍ (തീര്‍ത്ഥ) ,മെഹ്റൂഫ് മണലൊടി(ജി.ടേക്) എന്നിവരെ ആദരിച്ചു.

ഫെസ്റ്റില്‍ ഇന്ന്: 6 മണിക്ക് സാംസ്കാരിക സദസ് നാടക സിനിമ ഗാനരചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്യും. പദ്്മശ്രീ അവാര്‍ഡ് ജേതാവ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ആദരിക്കല്‍.
ഡി ഫോര്‍ ഡാന്‍സ് ഫെയിം. ഇഷ ആന്‍ഡ് തീം അവതരിപ്പിക്കുന്ന ഡാന്‍സ് ധമാക്ക.

Leave a Reply

Your email address will not be published. Required fields are marked *