KOYILANDY DIARY

The Perfect News Portal

എക്‌സൈസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ്: ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ബീവ്റേജിൽ നിന്നും 3 ലിറ്റർ മദ്യം വാങ്ങി വരുകയായിരുന്ന ആളെ എക്സൈസ് ഉദ്യോഗസ്ഥനെന്നും. അധിക മദ്യം ഉണ്ട് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ബൈക്കിൽ കയറ്റി കൊണ്ടുപോയി പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച കോഴിക്കോട് പുതിയങ്ങാടി വലിയകത്ത് ഫാത്തിമ മൻസിൽ മഖ്ബൂൽ (50) നെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

എസ്.ഐ.രാജേഷ് എ.എസ്.ഐ.മാരായ കെ.കെ.സുബൈർ, പി.കെ. വിജയൻ, സനൽ, ശ്രീജിത്ത് കുമാർ തുടങ്ങിയ പോലീസ് സംഘമാണ് പിടി കൂടിയത്. കൊയിലാണ്ടിയിൽ നിന്നു തന്നെ ഇയാളെ പിടികൂടുകയായിരുന്നു. എക്സൈസ് ഓഫീസിലെക്ക് പോകുന്നതിന് പകരം താമരശ്ശേരി ഭാഗത്തെക്ക് ബൈക്ക് കൊണ്ടുപോയപ്പോൾ മദ്യം വാങ്ങിയ ആൾ ബഹളം വെക്കുകയും, നാട്ടുകാർ പോലീസിനെ അറിയിക്കുകയുമായിരുന്നു പോലീസ് കുതിച്ചെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *