എം.ബി.ബി.എസ് ഉന്നത വിജയിയായ Dr. പ്രിയംവദ മോഹനെ അനുമോദിച്ചു
കൊയിലാണ്ടി: എം. ബി. ബി. എസ് ഉന്നത വിജയം പൂർത്തീകരിച്ച് ആതുര സേവന രംഗത്തേക്ക് പ്രവേശിക്കുന്ന Dr. പ്രിയംവദ മോഹനെ (D/o മോഹനൻ, യമുന പ്രിത്വി പ്രിയ) DYFI കുറുവാങ്ങാട് നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം എ.സുധാകരൻ, സിപിഐഎം സൗത്ത് ബ്രാഞ്ച് സെക്രട്ടറി ടി ദാമോദരൻ മാസ്റ്റർ, DYFI കൊയിലാണ്ടി സൗത്ത് മേഖല ട്രഷറർ ജിൻഷൻ, കുറുവാങ്ങാട് നോർത്ത് യൂണിറ്റ് ജോയിന്റ് സെക്രട്ടറി അക്ഷയ്, യൂണിറ്റ് എക്സി. അംഗം രോഹിത് തുടങ്ങിയവർ പങ്കെടുത്തു.