KOYILANDY DIARY

The Perfect News Portal

നഗരസഭ നാലാം വാർഡ് ക്ലസ്റ്റർ സംവിധനം വേറിട്ട മാതൃക

കൊയിലാണ്ടി: നഗരസഭ നാലാം വാർഡിലെ ക്ലസ്റ്റർ സംവിധാനം ഊർജ്ജിതം.. വികസന പ്രവർത്തനങ്ങൾ ജനകീയമായി ഏറ്റെടുക്കുന്നതിനും നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാർഡിലെ മുഴുവൻ വീടുകളിലും എത്തിക്കുന്നതിനും സവിശേഷ സംവിധാനമായ ക്ലസ്റ്റർ മാതൃകയായി മാറുന്നു. വാർഡിലെ ജനകീയ ഇടപെടലുകൾക്ക് നേതൃത്വം നൽകാൻ ക്ലസ്റ്റർ പ്രവർത്തകർ മുന്നിലുണ്ട്. വെള്ളം കയറിയ റോഡുകൾ, വീടുകൾ എന്നിവിടങ്ങളിൽ അതാതുസമയങ്ങളിൽ വേണ്ട സഹായങ്ങൾ നൽകുവാൻ ക്ലസ്റ്റർ അംഗങ്ങൾ ഓടിയെത്തുന്നു.. ഇതിനെല്ലാം നേതൃത്വപരമായ പങ്കാണ് വാർഡ് കൌൺസിലർ വലിയാട്ടിൽ രമേശൻ മാസ്റ്റർ നിർവ്വഹിക്കുന്നത്..

മലിനമായ തോടുകൾ സംരക്ഷിക്കുവാൻ ജനകീയ പങ്കാളിത്തത്തോടെ കൃത്യമായ പദ്ധതികൾ നടപ്പിലാക്കുന്നു. ഏത് പ്രയാസങ്ങളിലും കൈത്താങ്ങാവാൻ കൈയെത്തും ദൂരത്ത് ക്ലസ്റ്റർ പ്രവർത്തകർ ഉണ്ടെന്നതാണ് ഈ ക്ലസ്റ്ററിനെ വേറിട്ട് നിർത്തുന്നത്. വാർഡിലെ ക്ലസ്റ്റർ പ്രവർത്തനങ്ങൾ സർഗാത്മകമാക്കുവാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പിലാക്കിവരുന്നു.

ഓണാഘോഷത്തോടനുബന്ധിച്ച് ത്രീസ്റ്റാർ ഓണക്കൂട്ടം എന്ന ബാനറിൽ വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. യാതൊരു വേർതിരിവുകളുമില്ലാതെ എല്ലാവരുടെയും പങ്കാളിത്തത്തോടെ ഈ സവിശേഷ പരിപാടി വൻ വിജയമാക്കാൻ ക്സ്റ്ററിന് സാധിച്ചു.. ഓണാഘോഷത്തിന്റെ ഭാഗമായി ത്രീസ്റ്റാർ ഓണക്കൂട്ടം ഒരുക്കുന്ന ഓണക്കളികളും കലാപരിപാടികളും സപ്തംബർ 9 ന് അയ്യപ്പാരി താഴെ അരങ്ങേറും നാടൊന്നിക്കുന്ന ഈ ആഘോഷ വേളയ്ക്ക് വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.

Advertisements

Leave a Reply

Your email address will not be published. Required fields are marked *