KOYILANDY DIARY

The Perfect News Portal

ഉറങ്ങിക്കിടന്ന ദളിത് പൂജാരിയെ വീട്ടില്‍ കയറി ആക്രമിച്ചു

പാലക്കാട്: ഉറങ്ങിക്കിടന്ന ദളിത് പൂജാരിയെ വീട്ടില്‍ കയറി ആക്രമിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശി ബിജു നാരായണന്‍ ആണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തെ പരിക്കുകളോടെ ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു നാരായണന് നേരെ നേരത്തെ ആസിഡ് ആക്രമണമുണ്ടായിരുന്നു. വരുന്ന ജനുവരിയില്‍ ദളിത് പൂജാരിമാരെ ഉള്‍പ്പെടുത്തി മഹായാഗത്തിന് തയ്യാറെടുക്കുന്നതിനെതിരെ ഭീഷണിയുള്ളതായി ബിജു പോലീസില്‍ പരാതി തല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *