KOYILANDY DIARY

The Perfect News Portal

ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു

ആലപ്പുഴ: ആലപ്പുഴയില്‍ ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു. മല്ലയ്ക്കല്‍ ക്ഷേത്രത്തിലെ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഇടഞ്ഞത്. തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുപോയ ആന, തിരികെ ലോറിയില്‍ കൊണ്ടുവരുപ്പോഴാണ് ഇടഞ്ഞത്.

വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കുകളും ആന തകര്‍ത്തു. ഇതിനിടെ അനന്തന്‍കരി പാടത്തേക്ക് ഓടികയറിയ ആന ചതുപ്പില്‍ താഴ്ന്നു പോകുകയായിരുന്നു. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *