KOYILANDY DIARY

The Perfect News Portal

ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 98ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം നടന്നു. സി.കെ ഭരതൻ നഗറിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മുതിർന്ന പ്രവർത്തകരെ കെ.പി.സി.സി അംഗം യു. രാജീവൻ മാസ്റ്ററും, വിവിധ മേഖലകളിൽ ഉന്നത വിജയെ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കെ.പി.സി.സി അംഗം രത്‌നവല്ലി ടീച്ചറും അനുമോദിച്ചു.

മണ്ഡലം പ്രസിഡണ്ട് വി.വി സുധാകരൻ, അഡ്വ: എം സതീശൻ, സുരേഷ് ബാബു മണമൽ, രാധ ടി.എം, ചെറുവക്കാട്ട് രാമൻ, രജീഷ് വെങ്ങളത്ത്കണ്ടി എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *