KOYILANDY DIARY

The Perfect News Portal

ഇന്ത്യൻ ബേസ്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാത്തിഫിനെ ആദരിച്ചു

കൊയിലാണ്ടി: 2021 ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ബേസ്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കണയങ്കോട് സ്വദേശി കുഴിത്താളത്തിൽ ഹാത്തിഫിനെ ആദരിച്ചു. വാർഡ് കോൺഗ്രസ്‌ കമ്മിറ്റിക്ക് വേണ്ടി ഡിസിസി പ്രസിഡണ്ട്‌ അഡ്വ. കെ പ്രവീൺ കുമാറാണ് മൊമൻ്റോ നൽകി ആദരിച്ചത്.

ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അഡ്വ. ഉമേന്ദ്രൻ, റാഷിദ്‌ മുത്താമ്പി, ഷാനിഫ് വരകുന്ന്, ജനാർദ്ദനൻ, റിയാസ്, ജിപ്സൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *