KOYILANDY DIARY

The Perfect News Portal

ആശുപത്രി വികസന സമിതി ജീവനക്കാര്‍ക്ക് മിനിമം വേതനം നടപ്പാക്കണo; സി.ഐ.ടി.യു

കോഴിക്കോട് :  ആശുപത്രി വികസന സമിതി ജീവനക്കാര്‍ക്ക് ഏകീകരിച്ച് മിനിമം വേതനം നടപ്പാക്കണമെന്ന് കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
എല്ലാ ആശുപത്രി വികസന സമിതികളിലും ജീവനക്കാരുടെ മിനിമം വേതനം 600 രൂപ ആക്കണമെന്നും തൊഴില്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എ പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം ധര്‍മജന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി ദാസന്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ വസുദത്തന്‍, കെ സുധാകരന്‍, എം മുരളീധരന്‍, ഉഷാദേവി, സി നാരായണന്‍, സുരേഷ് പുത്തൂര്‍, എന്‍ രതീഷ് എന്നിവര്‍ സംസാരിച്ചു. എം ഹജ്ജു സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: എം ധര്‍മജന്‍ (പ്രസിഡന്റ്), ടി എം സുരേഷ്കുമാര്‍ (സെക്രട്ടറി).