KOYILANDY DIARY

The Perfect News Portal

ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് അവസാനിപ്പിക്കണം: എൻജി ഒ അസോസിയേഷൻ

കൊയിലാണ്ടി: സർക്കാർ ജീവനക്കാർക്ക് കാലങ്ങളായി ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി നിഷേധിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി. മധു പ്രസ്താവിച്ചു. ലീവ് സറണ്ടർ അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മെഡി സെപ്പ് പദ്ധതി ആരംഭിക്കുക. പങ്കാളിത്ത പെൻഷൻ കാരോടുളള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ കൊയിലാണ്ടി സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രാഞ്ച് പ്രസിഡന്റ് എം. ഷാജി മനേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ് പ്രദീപ് സായി വേൽ, സുധീഷ് വി കെ എന്നിവർ സംസാരിച്ചു. അനിൽകുമാർ, കെ. ലത അശോക്. കെ, ടി. ടി. രാമചന്ദ്രൻ, വി കെ സുനിൽ കുമാർ, ഷിജു ടി, രജിഷ് ഇകെ, മനോജ് കുമാർ എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *