KOYILANDY DIARY

The Perfect News Portal

ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

പൂനെ: ആധാര്‍ നമ്പര്‍ കൊണ്ടുവന്നില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ചിഞ്ച്വാഡയില്‍ പ്രവര്‍ത്തിക്കുന്ന മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈക്സൂളിലാണ് സംഭവം. കഴിഞ്ഞ സപ്തംബറിലായിരുന്നു അക്രമം അരങ്ങേറിയത്. ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിന്റെ പേരില്‍ കുട്ടിയുടെ മുട്ടിന് താഴെ വടികൊണ്ട് അധ്യാപിക അടിക്കുകയായിരുന്നു.

ആന്തരിക ക്ഷതം സംഭവിക്കുകയും അണുബാധയുണ്ടാവകയും ചെയ്തു. കുട്ടിയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്‌
ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അതേസമയം എന്തിനാണ് ആധാര്‍ നമ്ബര്‍ കൊണ്ടവരാന്‍ പറഞ്ഞതെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് അധ്യാപികയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *