KOYILANDY DIARY

The Perfect News Portal

ആധാരം ആധാറുമായി ബന്ധിപ്പിക്കല്‍: തിരക്കൊഴിയുന്നില്ല

പേരാമ്പ്ര: ആധാരം ആധാറുമായി ബന്ധിപ്പിക്കല്‍ നടപടി വിവിധ മേഖലകളില്‍ ഊര്‍ജ്ജിതമായെങ്കിലും തിരക്കൊഴിയുന്നില്ല. ഉപഭോക്താക്കളുടെ നീണ്ട ക്യൂവാണ് എവിടെയും. നേരത്തെ നിശ്ചയിച്ച പ്രകാരം വില്ലേജ് ഓഫീസ് പരിധിലെ അംശം, ദേശം കണക്കാക്കി കുടുംബങ്ങളുടെ എണ്ണം നിശ്ചയിച്ചാണ് ഓരോ വാര്‍ഡിലെയും വസ്തു ബന്ധിപ്പിക്കല്‍ നിശ്ചയിച്ചത്.

സ്ത്രീകളും വൃദ്ധരും മണിക്കൂറുകള്‍ കാത്തിരുന്ന് തിരിച്ചു പോകുന്ന പരാതി കൂടുകയാണ്. ഇവര്‍ക്ക് പ്രത്യേക സംവിധാനം പലയിടത്തും ഒരുക്കിയില്ലെന്ന് പരാതി ഉയര്‍ന്നു . പേരാമ്പ്ര ജി.യു.പി. സ്കൂളിലെ പരിപാടി ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. വൃദ്ധരുടെയും രോഗികളുടെയും അധാര്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *