KOYILANDY DIARY

The Perfect News Portal

ആത്മഹത്യ ഭീഷണി മുഴക്കി നിരവധി കത്തുകള്‍ വരുന്നു: കളക്ടര്‍ യുവി ജോസ്

കോഴിക്കോട്: ചെമ്പനോട കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ശേഷം ജില്ലയില്‍ ഭൂമിപ്രശ്നത്തിന്റെ പേരില്‍ ആത്മഹത്യ ഭീഷണി മുഴക്കി നിരവധി കത്തുകള്‍ വരുന്നതെന്ന് കളക്ടര്‍ യുവി ജോസ്.

മതിയായ രേഖകള്‍ പോലും ഇല്ലാതെ പലരും എത്തുന്നു. അത്തരം കേസുകളില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. നിയമവിധേയമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥരെ അതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചെമ്പനോട കര്‍ഷകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്റെ് സിലീഷിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം റവന്യു ജീവനക്കാര്‍ കൂട്ട അവധിയെടുത്തു. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആത്മഹത്യ പ്രേരണകുറ്റം പിന്‍വലിക്കണമെന്ന പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *